നെടുങ്കണ്ടം തുക്കുപാലം ബസ് സ്റ്റാൻഡിന് സമീപത്തെ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കാഞ്ഞിരപ്പള്ളി പാറമടപടിഞ്ഞാട്ട് കോളനി കയ്യാലക്കൽ സിജു (42) ആണ് മരിച്ചത്. ഒക്ടോബർ 27, വെള്ളിയാഴ്ച രാവിലെയാണ് ഇയാളെ തൂക്കുപാലം ബസ് സ്റ്റാൻഡിന് സമീപം പണി നടക്കുന്ന കെട്ടിടത്തിന് സമീപത്തെ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാൾ എങ്ങനെ തൂക്കുപാലത്ത് എത്തിയത് എന്ന് അടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.
ബസ് സ്റ്റാൻഡിനു സമീപത്ത് നിർമ്മാണത്തിലിരിയ്ക്കുന്ന കെട്ടിടത്തിന്റെ മുൻഭാഗത് തൂൺ നിർമിയ്ക്കുന്നതിനായി ഒരുക്കിയ കുഴിയിലാണ് മൃതദേഹം കിടന്നിരുന്നത്. രാവിലെ പെട്രോൾ വാങ്ങുന്നതിനായി കുപ്പി അന്വേഷിച്ചു വന്നവരാണ് മൃതദേഹം കണ്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് നെടുംകണ്ടം പോലിസ് സംഭവ സ്ഥലത്ത് എത്തുകയായിരുന്നു.































