കൊച്ചി: കളമശ്ശേരിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. 23 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. യഹോവായ കണ്‍വെന്‍ഷന്‍ നടന്ന സ്ഥലത്താണ് സ്‌ഫോടനം നടന്നത്.
യഹോവ സാക്ഷികളുടെ പ്രാർഥനയോഗത്തിനിടയിലാണ് പൊട്ടിത്തെറിയുണ്ടായത്. സമ്മേളനം തുടങ്ങി അരമണിക്കൂറിനുള്ളിൽ അപകടം ഉണ്ടാകുകയായിരുന്നു. ഹാളിൽ മൂന്ന്, നാല് സ്ഥലങ്ങളിൽ പൊട്ടിത്തെറിയുണ്ടായതാണ് വിവരം. പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച തുടങ്ങി ഞായറാഴ്ച 4.30 യോടെ സമാപിക്കുന്ന രീതിയിലായിരുന്നു യോഗം.ഏകദേശം രണ്ടായിരത്തോളം ആളുകൾ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പൊലീസിന്‍റെ കൃത്യസമയത്തുള്ള ഇടപെടൽ മൂലം വൻ അപകടം ഒഴിവാക്കാനായി































