മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളത്തിന്റെ സുരക്ഷയും തമിഴ്നാട്ടിലേയ്ക്കുള്ള ജല വിതരണവും ഉറപ്പാക്കുന്നതിനായി തമിഴ്‌നാട് സർക്കാരുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജൂൺ 19 ന് ബജറ്റ് അവതരിപ്പിച്ചതിനുശേഷം നിയമസഭയിൽ ചർച്ചകൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ കാണാനും ഇരു സംസ്ഥാനങ്ങൾക്കുമിടയിലുള്ള അതിർത്തി പ്രദേശങ്ങളിലെ രാത്രി യാത്രയുടെ വിഷയത്തിൽ ചർച്ചകൾ നടത്താനും പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. “ഞാൻ ആ പ്രദേശങ്ങളും സന്ദർശിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.
മുല്ലപ്പെരിയാറിന് പുറമെ മറ്റ് നിരവധി വിഷയങ്ങളിൽ എനിക്ക് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തേണ്ടതുണ്ട്. ഈ കാര്യങ്ങൾ ചർച്ച ചെയ്യാൻ ഞാൻ അവരെ കാണുമെന്ന് കർണാടക, തമിഴ്‌നാട് മുഖ്യമന്ത്രിമാരോട് പറഞ്ഞിരുന്നു,” അദ്ദേഹം പറഞ്ഞു. ബജറ്റ് ചർച്ച അവസാനിച്ച് പാസാക്കിയ ശേഷം ഇതെല്ലാം നടക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ട് 1895 ലാണ് നിർമ്മിച്ചത്. അണക്കെട്ട് “പൂർണ്ണമായും സുരക്ഷിതമാണെന്ന്” തമിഴ്‌നാട് വാദിക്കുമ്പോൾ, നിലവിലുള്ള ഘടനയ്ക്ക് സമീപം പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന് കേരളം ശക്തമായി ആവശ്യപ്പെടുന്നു

































