മയക്കുമരുന്ന് കേസിൽ രണ്ടുപേർ കൂടി പിടിയിലായി. കണ്ണൂർ മയ്യിൽ വില്ലജ് കണ്ടക്ക റോഡിൽ നജില മൻസിൽ വീട്ടിൽ, ഇപ്പോൾ വെണ്ണല മഹിള സമാജം റോഡിൽ ഗ്രീൻ ഹൗസിൽ വാടകക്ക് താമസിക്കുന്ന ജുനൈദ് (25) , കളമശ്ശേരി ആലിൻചുവടു ജങ്ഷനിൽ എച്ച്.എം.ടി കോളനിയിൽ വാടകക്ക് താമസിക്കുന്ന അൻസിൽ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കൈവശംവെച്ചതിന് എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യ പ്രതിയെ വിശദമായി ചോദ്യംചെയ്തും ബാങ്ക് ഇടപാടുകളും വാട്സ്ആപ് ഇൻസ്റ്റാഗ്രാം ചാറ്റുകൾ ഉൾപ്പെടെയുള്ളവ പരിശോധിച്ചും നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേർ കൂടി പിടിയിലായത്.































