വിവാഹ സത്കാരത്തിൽ പങ്കെടുത്തതിനു പിന്നാലെ ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തിൽ അതിഥിക്ക് നഷ്ടപരിഹാരം നൽകാൻ എറണാകുളം ഉപഭോതൃ തർക്ക പരിഹാര കോടതിയുടെ വിധി. ഭക്ഷ്യവിഷബാധയോറ്റ എക്സൈസ് ഉദ്യോഗസ്ഥനായ ഉന്മേഷിന് 40,000 രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി വിധിച്ചത്. ഭക്ഷണം വിളമ്പിയ സെന്റ് മേരീസ് കേറ്ററിങ് ഉടമകളാണ് നഷ്ടപരിഹാരം നൽകേണ്ടത്.
2019 ലാണ് കോടതി വിധിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. സുഹൃത്തിന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ഉന്മേഷിന് ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന് ഉന്മേഷ് കോടതിയെ സമീപിക്കുകയായിരുന്നു.































