ലക്നോ: ബിജെപി സ്ഥാനാർഥി മനേക ഗാന്ധി സുൽത്താൻപുർ മണ്ഡലത്തിൽ പരാജയപ്പെട്ടു. സമാജ്‌വാദി പാർട്ടിയുടെ രാംഭുവൽ നിഷാദിനോട് 43,174 വോട്ടുകൾക്കാണ് പരാജയപ്പെട്ടതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു
രാംഭുവൽ നിഷാദ് 4,44,330 വോട്ടുകൾ നേടിയപ്പോൾ മനേകാ ഗാന്ധിക്ക് 4,01,156 വോട്ടുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനക്കാരനായ ബിഎസ്‌പിയുടെ ഉദയരാജ് വർമ 1,63,025 വോട്ടുകൾ നേടി.































