രുക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പരമാവധി വരുമാനം കണ്ടെത്താനും തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാനും ലക്ഷ്യമിടുന്ന സംസ്‌ഥാന ബജറ്റ് ഇന്ന്. രാവിലെ 9ന് മന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. അദ്ദേഹത്തിന്റെ നാലാമത്തെ ബജറ്റാണിത്
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അടക്കം വിവിധ വിഭാഗങ്ങൾക്കു നൽകാനുള്ള കുടിശികയുടെ ഒരു പങ്ക് എങ്കിലും ബജറ്റിൽ പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷ. ക്ഷേമ പെൻഷൻ വർധിപ്പിക്കാൻ ഇടയില്ലെങ്കിലും 5 മാസത്തെ കുടിശികയുടെ ഒരു ഭാഗം വിതരണം ചെയ്യുമെന്ന പ്രഖ്യാപനം പ്രതീക്ഷിക്കാം.































