അടുത്ത വർഷം നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെര ഞെഞ്ഞെടുപ്പിൽ വിജയിക്കുമെന്നവകാശപ്പെട്ട് ഡോണൾഡ് ട്രംപ്.
റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥി മത്സരത്തിൽ മുമ്പിലുള്ള ട്രംപിനു ത ന്നെയാണ് പാർട്ടി സ്ഥാനാർഥിയാകാൻ ഏറ്റവും സാധ്യത.
തിരഞ്ഞെടുപ്പിൽ തനിക്ക് 150 മില്യൺ വോട്ടുകൾ കിട്ടുമെന്നാണ് ട്രംപിന്റെ അവകാശവാദം. ഫോക്‌സ് ന്യൂസിലെ ഒരു സ്വകാര്യ ചടങ്ങിൽ സംസാരിക്ക വെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
2024ൽ താൻ വീണ്ടും പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ഒരിക്കലും ഒരു ഏകാധിപതിയായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീണ്ടും പ്രസിഡന്റായി വൈറ്റ്ഹൗസിലെത്തിയാൽ പ്രതികാര നടപടികളുണ്ടാ കുമോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
2016 മുതൽ 2020 വരെ അമേരിക്കയുടെ പ്രസിഡന്റായിരുന്ന ട്രംപ് കഴിഞ്ഞ ത വണ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായ ജോ ബൈഡനോട് തോൽ ക്കുകയായിരുന്നു. എന്നാൽ താൻ ബൈഡനോട് തോറ്റുവെന്ന് സമ്മതിക്കാൻ ഇപ്പോഴും ട്രംപ് തയ്യാറായിട്ടില്ല.
2020ന് സമാനമായി വീണ്ടും ഒരു ട്രംപ് -ബൈഡൻ പോരിനുള്ള സാധ്യതയാ ണ് ഉരുത്തിരിയുന്നത്. തനിക്കെതിരേ നടന്ന ഗൂഢാലോചനയുടെ ഫലമായാ ണ് ബൈഡൻ അധികാരത്തിലെത്തിയതെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.































