വാടകവീട്ടിലെ ശൗചാലയത്തിൽ പ്രസവത്തെ തുടർന്ന് നവജാതശിശു മരിച്ച സംഭവത്തിൽ കുട്ടിയുടെ മാതാവ് അറസ്റ്റിൽ കുഞ്ഞിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മാതാവ്’ പത്തനംതിട്ട മേലെവെട്ടിപ്രത്ത് നിരവിൽ വീട്ടിൽ നീതു മോനച്ചനെ (20) തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്‌തത്.
2.8 കിലോ ഗ്രാം തൂക്കമുള്ള പെൺകുട്ടിയെയാണ് കൊലപ്പെടുത്തിയതെന്നും മാനഹാനി ഭയന്നാണ് കൃത്യം നടത്തിയതെന്നുമാണ് പൊലീസ് കണ്ടെത്തൽ. ജനിച്ചയുടൻ കുട്ടിയെ മടിയിലിരുത്തി മഗ്ഗിൽ വെളളം കോരി മുഖത്തേക്ക് ഒഴിച്ചതായി നീതു പൊലീസിനോട് വെളിപ്പെടുത്തി. വെള്ളം ഉള്ളിൽചെന്ന് ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
അവിവാഹിതയായ നീതു ഡിസംബർ ഒന്നിന് പുലർച്ചെയാണ് തിരുവല്ലയിലെ താമസസ്ഥലത്തെ ശൗചാലയത്തിൽ പ്രസവിക്കുന്നത്. തുടർന്ന് മരിച്ച നിലയിൽ കുഞ്ഞിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമിത രക്തസ്രാവത്തോടെ നീതുവിനേയും പ്രവേശിപ്പിച്ചു.
ആറ് വനിത സഹപ്രവർത്തകർക്കൊപ്പം തിരുവല്ലയിൽ വീടെടുത്ത് താമസിച്ചാണ് ജോലിക്കു പോകുന്നത്. പുലർച്ചെ 3.45ന് ശൗചാലയത്തിൽ പ്രസവിച്ചതായാണ് നീതുവിന്റെ മൊഴി. അഞ്ചു മണിവരെ ഇതിനുളളിൽ ഇരുന്നു. തുടർന്നാണ് സഹപ്രവർത്തകർ പ്രസവവിവരം അറിയുന്നത്. ചില അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നതിനാൽ വയർ തടിച്ചിരിക്കുകയാണെന്നാണ് നീതു വിശ്വസിപ്പിച്ചിരുന്നതെന്ന് സഹപ്രവർത്തകർ പൊലീസിനോട് പറഞ്ഞു.































