മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അവതരിപ്പിച്ച ഏകീകൃത സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ പാസാക്കി ഇതോടെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. ബില്‍ ഇനി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും. പഴയ വ്യക്തിനിയമങ്ങള്‍ക്ക് പകരം വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ലിവ്-ഇന്‍ ബന്ധങ്ങള്‍ എന്നിവയെ നിയന്ത്രിക്കുന്ന ബില്‍, സഭയുടെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിനിടെയാണ് പാസായ
‘ഈ നിയമം സമത്വവും തുല്യാവകാശവും ഉള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ ഉണ്ടായിരുന്നു, എന്നാല്‍ നിയമസഭയില്‍ നടന്ന രണ്ട് ദിവസത്തെ ചര്‍ച്ചയില്‍ എല്ലാം വ്യക്തമാണ്. ഈ നിയമം ആര്‍ക്കും എതിരല്ല. ഇത് സാമൂഹിക കാരണം ബുദ്ധിമുട്ടുകള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് വേണ്ടിയാണ്. ഇത് അവരുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തും.സ്ത്രീകളുടെ സമഗ്രവികസനത്തിന് വേണ്ടിയാണ് ഈ നിയമം. ബില്‍ പാസായി. രാഷ്ട്രപതിക്ക് അയക്കും. ബില്‍ രാഷ്ട്രപതി ഒപ്പിട്ടാലുടന്‍ ഇത് നിയമമായി സംസ്ഥാനത്ത് നടപ്പാക്കും.,’ നിയമസഭാ സമ്മേളനത്തിന് ശേഷം ധാമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നേരത്തെ ഉത്തരാഖണ്ഡ് അസംബ്ലിയില്‍ ബില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ഭരണഘടനയ്ക്ക് അനുസൃതമായാണ് ഇത് തയ്യാറാക്കിയതെന്ന് ധാമി ഉറപ്പ് നല്‍കിയിരുന്നു.
വിവാഹം, ജീവനാംശം, അനന്തരാവകാശം, വിവാഹമോചനം തുടങ്ങിയ കാര്യങ്ങളില്‍ ഒരു വിവേചനവുമില്ലാതെ എല്ലാവര്‍ക്കും തുല്യതയ്ക്കുള്ള അവകാശം യൂണിഫോം സിവില്‍ കോഡ് നല്‍കും. യുസിസി പ്രധാനമായും സ്ത്രീകളോടുള്ള വിവേചനം ഇല്ലാതാക്കും,” അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ അനീതിയും തെറ്റായ പ്രവൃത്തികളും തുടച്ചുനീക്കാനും ഏകീകൃത സിവില്‍ കോഡ് സഹായിക്കും. അതിക്രമങ്ങള്‍ അവസാനിപ്പിക്കേണ്ട സമയമാണിത്. നമ്മുടെ സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും എതിരായ വിവേചനം അവസാനിപ്പിക്കണം. ജനസംഖ്യയുടെ പകുതി പേര്‍ക്കും ഇപ്പോള്‍ തുല്യത ലഭിക്കണം,” മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇത് ബില്ലിന് എതിരല്ലെന്നും എന്നാല്‍ അതിലെ വ്യവസ്ഥകള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും അതുവഴി അതിന്റെ പിഴവുകള്‍ പാസാക്കുന്നതിന് മുമ്പ് നീക്കം ചെയ്യാമെന്നും കോണ്‍ഗ്രസ് പറഞ്ഞു. ബില്ലിനെയോ പാസാക്കുന്നതിനെയോ ഞങ്ങള്‍ എതിര്‍ക്കുന്നില്ല, എന്നാല്‍ അത് പാസാക്കുന്നതിന് മുമ്പ് അത് സഭയുടെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ തിലക് രാജ് ബെഹാര്‍ പറഞ്ഞു.































