വടക്കഞ്ചേരി: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന മാരക മയക്കുമരുന്നായ എംഡിഎംഎയുമായി (MDMA) രണ്ട് പേരെ വടക്കഞ്ചേരി പോലീസ് പിടികൂടി. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപത്ത് നിന്നാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് 45.253 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു.
ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ബെംഗളൂരുവിൽ നിന്നും രണ്ട് വ്യത്യസ്ത ട്രാവൽ ബസുകളിലായി കോട്ടയത്തേക്ക് വരികയായിരുന്നു പ്രതികൾ. പന്നിയങ്കരയിൽ ബസ് ഇറങ്ങിയ ശേഷം, കോട്ടയത്തേക്ക് ഒന്നിച്ച് യാത്ര ചെയ്യുന്നതിനായി മറ്റൊരു ബസ് കാത്തുനിൽക്കുന്നതിനിടയിലാണ് ഇവർ വടക്കഞ്ചേരി പൊലീസിന്റെ വലയിലായത്. പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്.

































