പയ്യന്നൂർ: ഉറങ്ങിക്കിടക്കവേ സീലിംഗ് ഫാൻ ദേഹത്തേക്കു പൊട്ടിവീണ് പരിക്കേറ്റ എട്ടിക്കുളം സ്വദേശിയായ ഗൃഥനാഥൻ മരിച്ചു. എട്ടിക്കുളം അംമ്പലപ്പാറ പടിഞ്ഞാറ് താമസിക്കുന്ന അയിഷ മൻസിലിൽ എ.കെ. മുഹമ്മദ് സമീറാണ് (48) മരിച്ചത്.
പോളിഷിംഗ് തൊഴിലാളിയായ ഇയാൾ ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ് വീട്ടിലെ കിടപ്പുമുറിയിൽ ഉറങ്ങാൻ കിടന്നപ്പോഴായിരുന്നു അപകടം. ഭാര്യയും കൂട്ടിയും പുറത്തു പോയിരിക്കയായിരുന്നു. വൈകുന്നേരം 4.30 ഓടെ ഇവർ തിരിച്ചെത്തിയപ്പോഴാണ് അപകടം കണ്ടത്.
ഫാൻ പിടിപ്പിച്ചിരുന്ന കോൺക്രീറ്റിൻ്റെ സീലിംഗ് ഉൾപ്പെടെ അടർന്ന് ഉറങ്ങു കയായിരുന്ന മുഹമ്മദ് സമീറിൻ്റെ ദേഹത്തേക്ക് വീഴുകയായിരുന്നു അബോധാവസ്ഥയിൽ കണ്ടെത്തിയ ഇയാളെ കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ഇൻക്വസ്റ്റ് നടപടികൾ ഇന്ന് പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: ഷാനിബ. മകൾ: ഷാഹിന.































