തൃശൂർ: ഇടതുവോട്ടുകൾ പ്രതീക്ഷിച്ചത് ലഭിച്ചില്ലെന്നും അത് ബിജെപിക്കാണ് പോയതെന്നും അതെങ്ങിനെ സംഭവിച്ചുവെന്നത് ഗൗരവമായി പരിശോധിക്കുമെന്നും തൃശുരിൽ പരാജയപ്പെട്ട എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ.
പ്രതീക്ഷിച്ച ഇടതുപക്ഷ വോട്ടുകൾ ബിജെപിയിലേക്ക് പോയത് അത്ഭുതപ്പെ ടുത്തി. തൃശുരിൽ നടന്നത് ഏതു തരം ഡീലാണെന്ന് ടി.എൻ. പ്രതാപൻ പറയണം.
2019-നെ അപേക്ഷിച്ച് യുഡിഎഫിൻ്റെ ഒരു ലക്ഷം വോട്ടുകൾ ബിജെപിക്ക് പോയിട്ടുണ്ടെന്നും ഇതെങ്ങിനെ പോയെന്ന് പ്രതാപനടക്കമുള്ള കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.































