പ്രത്യേക പരിഗണന അർഹിക്കുന്നവരെ മുഖ്യധാരയിൽ എത്തക്കുന്നതിനും സാമൂഹീകരണം സാധ്യമാക്കുന്നതിനും സമഗ്ര ശിക്ഷാ കേരളം നടത്തുന്ന ഇടപെടലുകളുടെ ഭാഗമായി റാന്നി ബി.ആർ.സിയിൽ ക്രിസ്മസ് നവവത്സര ആഘോഷം നടത്തി. റാന്നി ബി.ആർ.സിയുടെ ഓട്ടിസം ആന്റ് റിസർച്ച് സെന്ററിൽ നടന്ന വർണശബളമായ പരിപാടി മുൻ എം.എൽ.എ. ശ്രീ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബെനിറ്റ് മാത്യു അധ്യക്ഷത വഹിച്ചു. ബി.പി.സി. ഷാജി എ. സലാം, രക്ഷാകർതൃ പ്രതിനിധികളായ വിജയകുമാർ , റജീന ബീഗം, സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ നിമിഷ അലക്സ്, സീമ എസ് .പിള്ള എന്നിവർ സംസാരിച്ചു. ആഘോഷ പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് ശ്രീ രാജു ഏബ്രഹാം സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.
സോണിയ മോൾ ജോസഫ്, വിഞ്ചു വി.ആർ, ഹിമ മോൾ സേവ്യർ, രാജശ്രീ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

































