മാന്നാർ : മാന്നാർ ഗ്രാമപ്പഞ്ചായത്ത് എൽ. ഡി. എഫ് ഭരണ സമിതിയിലെ വൈസ് പ്രസിഡന്റായിരുന്ന സുനിൽ ശ്രദ്ദേയത്തെ ഹൈക്കോടതി അയോഗ്യനാക്കിയതിനെ തുടർന്ന് ഭരണ പ്രതിസന്ധി നേരിട്ട എൽ.ഡി.എഫ് ഭരണ സമിതിക്ക് വൈസ് പ്രസിഡന്റ് സ്ഥാനം വീണ്ടു തിരികെ കിട്ടി. കേരള കോൺഗ്രസ് എം. ജോസ്.കെ.മാണി വിഭാഗത്തിലെ സലീന നൗഷാദാണ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 2020-ൽ നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി. എഫ് 9 -ഉം എൽ.ഡി.എഫ് 8 -ഉം ബി.ജെ.പി 1. ഉം എന്ന നിലയിലായിരുന്നു കക്ഷി നില.പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേളയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ച സുനിൽ ശ്രദ്ധയം എൽ.ഡി.എഫ് -ലെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ടു ചെയ്തതിനെ തുടർന്ന് എൽ.ഡി.എഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുകയായിരുന്നു.
യു.ഡി.എഫ് നൽകിയ തിരഞ്ഞെടുപ്പ് ഹർജിയെ തുടർന്നാണ് ഹൈക്കോടതി സുനിലിനെ അയോഗ്യനാക്കിയത്. അങ്ങനെ എൽ.ഡി.എഫ് ഭരണ സമിതിക്ക് ഭൂരിപക്ഷം നഷ്ടപ്പെടുകയും യു.ഡി.എഫ് അവിശ്വാസം കൊണ്ട് വരികയും ചെയ്തിരുന്നു.8.8 എന്ന കക്ഷി നിലയെ തുടർന്ന് അവിശ്വാസം പരാജയപ്പെടുകയും ബി.ജെ.പി യുടെ ഏക അംഗം അവിശ്വാസ വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തിന് കേരള കോൺഗ്രസ് എം. അവകാശവാദം ഉന്നയിക്കുകയും എന്നാൽ സി.പി.എം ൻ്റെ പ്രാദേശിക നേതൃത്വത്തിന്റെ കടുത്ത നിലപാടുകളെ തുടർന്ന് കേരള കോൺഗ്രസിന്റെ ഉന്നത നേതാക്കന്മാർ ഇടപ്പെട്ടതിനെ തുടർന്നാണ് ഇന്നലെ രാത്രിയോടെ സലീന നൗഷാദിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കുവാൻ തീരുമാനിച്ചത്.
യു. ഡി.എഫി.ലെ മുസ്ലിം ലീഗ് അംഗം ഷൈന നവാസായിരുന്നു എതിർ സ്ഥാനാർത്ഥി. 8.8 എന്ന സമനില കാരണത്താൽ നറുക്കെടുപ്പിൽ കൂടിയാണ് വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ബി.ജെ.പിയിലെ ഏക അംഗം തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നു. ഷൈന നവാസിന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നതിനെതിരെ കടുത്ത നിലപാടാണ് കോൺഗ്രസ്സിന്റെ പ്രാദേശിക നേതൃത്വം സ്വീകരിച്ചത്.ഒടുവിൽ മുസ്ലീം ലീഗിൻ്റെ അവകാശ വാദങ്ങൾക്ക് മുമ്പിൽ കോൺഗ്രസിന് കീഴടങ്ങേണ്ടതായി വന്നു. തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ടുള്ള മുഴുവൻ ചെലവുകളും തങ്ങളാണ് വഹിച്ചതെന്നും മുസ്ലിം ലീഗിന് ഈ കാര്യത്തിൽ ഒരു വിധ ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ല.
എന്നുമാണ് കോൺഗ്രസിലെ പ്രദേശിക നേതൃത്വത്തിൻ്റെ നിലപാട് . ഈ കാരണത്താൽ മുസ്ലിം ലീഗ് അംഗത്തിന് വൈസ് പ്രസിഡൻറ് സ്ഥാനം വിട്ടു നൽകുവാൻ തയ്യാറല്ലെന്ന നിലപാടായിരുന്നു കോൺഗ്രസ്സിൻ്റെ പ്രാദേശിക നേതൃത്വത്തിനുണ്ടായിരുന്നത്. ഒടുവിൽ ജില്ലാ കോൺഗ്രസ് നേതൃത്വം ഇടപ്പെട്ടാണ് പ്രശ്നം പരിഹരിച്ചത്, ഈ ധാരണ പ്രകാരമാണ് ഷൈന നവാസ് മത്സരിച്ചത്.
































