ആലപ്പുഴ:* മുഖ്യമന്ത്രിയുടെ നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് – കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളായ ഗൺമാൻമാർ ഉൾപ്പെടെയുള്ള അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആലപ്പുഴ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ (PSO) അനിൽ കുമാർ, ഗൺമാൻ സന്ദീപ് എന്നിവരടങ്ങുന്ന അഞ്ച് പ്രതികൾക്കാണ് കോടതിയിൽ നിന്നും താൽക്കാലിക ആശ്വാസം ലഭിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധിച്ചവരെ വാഹനത്തിൽ നിന്നിറങ്ങി ലാത്തി വീശി നേരിട്ടത് ‘രക്ഷാപ്രവർത്തന’മാണെന്ന മുഖ്യമന്ത്രിയുടെ അന്നത്തെ പരാമർശം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച സെഷൻസ് കോടതി, അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്.






























