മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നുണ പ്രചരിപ്പിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധി സംവരത്തിന് എതിരാണെന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പറയുന്നത്.
ജാതി സെൻസസ് നടത്തണമെന്ന് പറയുന്നതിനാൽ അവർക്ക് രാഹുലിനെ ഭയമാണെന്നും പ്രിയങ്ക പറഞ്ഞു. അഹമ്മദ് നഗറിലെ ഷിർദിയിൽ മഹാവികംസ് അഘാഡി തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. മോദി അടക്കമുള്ള നേതാക്കൾ ശിവജിയുടെ പേര് ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നത്.
അദ്ദേഹത്തെ ആദരിക്കുന്നില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ജാതി സെൻസസ് നടത്തുമെന്നും സംവരണ പരിധി 50 ശതമാനത്തിൽ നിന്ന് ഉയർത്തുമെന്നും പ്രഖ്യാപിക്കാൻ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു.































