ബംഗളൂരു: പഠിക്കാതെ മൊബൈൽ ഫോണിൽ റീൽസ് കണ്ടിരുന്നതിന് അച്ഛൻ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബംഗളൂരുവിലെ കുമാര സ്വാമി ലേഔട്ടിലാണ് സംഭവം. തേജസ് (14) ആണ് മരിച്ചത്.
അച്ഛൻ രവികുമാറിന്റെ അടിയേറ്റാണ് കുട്ടി മരിച്ചത്. മദ്യപിച്ച് വീട്ടിലെത്തിയ രവികുമാർ ഫോണിൽ കളിച്ചു കൊണ്ടിരുന്ന തേജസിനെ ക്രിക്കറ്റ് ബാറ്റ് എടുത്ത് അടിക്കുകയായിരുന്നു.
ശനിയാഴ്‌ച സ്‌കൂൾ അവധിയായതിനാലാണ് മൊബൈൽ ഫോണിൽ റീലുകൾ കാണുന്നതെന്ന് പറഞ്ഞെങ്കിലും രവികുമാർ മകനെ മർദിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ തേജസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

































