കേരള വര്‍മ്മ കോളേജില്‍ റീ കൗണ്ടിംഗിലൂടെ എസ്എഫ്ഐ സ്ഥാനാര്‍ത്ഥി വിജയിച്ച സംഭവത്തിൽ കെഎസ്യു ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പില്‍ കൗണ്ടിംഗ് പൂര്‍ത്തിയായപ്പോള്‍ കെഎസ്യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന് ഒരു വോട്ടിന് വിജയിച്ചിരുന്നുറീ കൗണ്ടിംഗിൽ എസ്എഫ്ഐ സ്ഥാനാര്‍ത്ഥി 11 വോട്ടുകള്‍ക്ക് വിജയിച്ചതായി പ്രഖ്യാപനം വന്നുഇടത് അദ്ധ്യാപക സംഘടനാ അനുകൂലികളുടെ പിന്തുണയോടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നെന്നാണ് കെഎസ്യുവിന്റെ ആരോപണംമന്ത്രി ആര് ബിന്ദുവും കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ ഇടപെട്ടെന്നും കെഎസ്യു കുറ്റപ്പെടുത്തികെഎസ്യു സംസ്ഥാന അദ്ധ്യക്ഷൻ അലോഷ്യസ് സേവ്യര്‍ ഇന്നലെ വൈകിട്ട് മുതല്‍ തുടങ്ങിയ നിരാഹാര സമരം കളക്ട്രേറ്റിന് മുന്നില്‍ തുടരുകയാണ്































