സംസ്ഥാന രൂപീകരണ ശേഷമുള്ള തെലങ്കാനയിലെ മൂന്നാമത്തെ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കും. ബിആർഎസിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ കോൺഗ്രസിHന്റെ നേതൃത്വത്തിലുള്ള ആദ്യ സർക്കാരാണ് തെലങ്കാനയിൽ ഭരണം ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 1.04നാണ് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിക്കുക.
അതേസമയം, പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയുടെ ഭാഗമായ സംസ്ഥാനങ്ങൾ ഭരിക്കുന്ന മുഴുവൻ മുഖ്യമന്ത്രിമാരേയും ഹൈദരാബാദിൽ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. അതേസമയം, നവകേരള സദസ്സ് ഇന്ന് എറണാകുളത്തേക്ക് കടക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഹൈദരാബാദിലേക്ക് പോകില്ലെന്നാണ് സൂചന.
തൃണമൂൽ കോൺഗ്രസിന്റെയും ശിവസേനയുടെയും (ഉദ്ധവ് വിഭാഗം) നേതാക്കൾ ഖാർഗെയുടെ വസതിയിൽ നടത്തിയ അത്താഴവിരുന്നിൽ പങ്കെടുത്തില്ലെങ്കിലും, യോഗം സൗഹാർദ്ദപരമായിരുന്നു എന്നും സമീപകാലത്തെ വിരോധം മറന്ന് മുന്നോട്ടു പോകാനാണ് പാർട്ടികൾ തീരുമാനിച്ചിരിക്കുന്നതെന്നും സഖ്യ നേതാക്കൾ പറഞ്ഞു.

ഡിഎംകെ, എൻസിപി, ആർജെഡി, എസ്പി, ജെഡിയു, എഎപി, സിപിഎം, സിപിഐ, മുസ്ലീം ലീഗ്, എംഡിഎംകെ, ആർഎൽഡി, കേരള കോൺഗ്രസ് (എം), ജെഎംഎം, നാഷണൽ കോൺഫറൻസ്, ആർഎസ്പി, വിസികെ തുടങ്ങി 17 പാർട്ടികളിൽ നിന്നുള്ള 31 നേതാക്കൾ. അത്താഴ യോഗത്തിൽ പങ്കെടുത്തു.
സമാന മനസ്ക്കരായ പാർട്ടികളുടെയും, ലോക്സഭാ, രാജ്യസഭാ നേതാക്കളുടെയും ഒരു പാർലമെന്ററി സ്ട്രാറ്റജി യോഗം ഇന്നലെ രാത്രി 10 മണിക്ക് ഡൽഹിയിലെ രാജാജി മാർഗിൽ വച്ച് ചേർന്നു. ജനങ്ങളുടെ വിഷയങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യം. ശേഷിക്കുന്ന പാർലമെന്റ് ദിനങ്ങളിൽ കേന്ദ്ര സർക്കാരിന് വീഴ്ചകൾ സഭയിൽ തുറന്നുകാട്ടും. ‘ഇന്ത്യ’ മുന്നണിയുടെ യോഗം ദിവസം വൈകാതെ പാർട്ടി നേതൃത്വവുമായി കൂടിയാലോചിച്ച് തീരുമാനിക്കും.































