നിരവധി ചതികളും തട്ടിപ്പുകളും ഒളിഞ്ഞിരിക്കുന്ന ഒരു സ്ഥലമാണ് ഡിജിറ്റല്‍ ലോകം. നിരവധി പേര് പലതരത്തില്‍ ഇവിടെ പറ്റിക്കപ്പെടുന്നുണ്ട്. ദിവസവും നിരവധി പേരാണ് പറ്റിക്കപ്പെട്ടതായി പരാതി നൽകി മുന്നോട്ടുവരുന്നത്.
ദിവസവും പല തരത്തിലുള്ള തട്ടിപ്പുകളാണ് ഡിജിറ്റല്‍ ലോകത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വിം സ്വാപ്പിങ്, ഡാറ്റ ചോര്‍ത്തല്‍, ഒടിപി തട്ടിപ്പ്, ഇ ചലാൻ തട്ടിപ്പ് എന്നിവയെല്ലാം ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഇത്തരത്തിലുള്ള മറ്റൊരു തട്ടിപ്പാണ് പ്രണയ തട്ടിപ്പുകള്‍. നിരവധി ഓണ്‍ലൈൻ പ്രണയ തട്ടിപ്പുകള്‍ ഇതിനോടകം തന്നെ രാജ്യത്ത് പലയിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രധാനമായും ടിൻഡര്‍, ബംബിള്‍ തുടങ്ങിയ ഡേറ്റിംഗ് ആപ്പുകള്‍ വഴിയാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്. ഇക്കൂട്ടത്തില്‍ ഇപ്പോഴിതാ മറ്റൊരു പ്രണയ തട്ടിപ്പ്കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. പൂനയെലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുപ്പതുവയസുകാരന്റെ പക്കല്‍ നിന്ന് 22 ലക്ഷം രൂപയാണ് ഇത്തരത്തില്‍ പ്രണയം നടിച്ച് യുവതി തട്ടിയെടുത്തത്.
പൂനെ മിറര്‍ എന്ന മാധ്യമമാണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കിയതിന് ശേഷമാണ് യുവാവിനെ തന്റെ ഓണ്‍ലൈൻ കാമുകിയായ ഗായതി തട്ടിപ്പിന് ഇരയാക്കിയത്. സോഷ്യല്‍ മീഡിയ വഴിയാണ് ഇവര്‍ പരിചയപ്പെട്ടത്. പിന്നീട് ഇവര്‍ പ്രണയത്തിലാകുകയായിരുന്നു. അല്‍പ നാളുകള്‍ക്ക് ശേഷം തനിക്ക് വലിയ സാമ്ബത്തിക പ്രശ്നം ഉണ്ടെന്ന് ഗായത്രി യുവാവിനോട് പറയുകയായിരുന്നു. ഇവരുടെ വാക്കുകള്‍ വിശ്വസിച്ച് യുവാവ് തന്റെ അക്കൗണ്ടില്‍ നിന്ന് ഇവര്‍ക്ക് പണം കൈമാറി.
ഏകദേശം 22 ലക്ഷം രൂപ ഇയാള്‍ തന്റെ കാമുകിയ്ക്ക് നല്‍കി എന്നാണ് പൊലീസ് പറയുന്നത്. നാളുകള്‍ കഴിഞ്ഞ് പണം തിരികെ ചോദിച്ചതിനെ തുടര്‍ന്ന് യുവതി തന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. പിന്നീട് ഇയാള്‍ ഗായത്രിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഈ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. പിന്നീടാണ് ഇയാള്‍ ചതിക്കപ്പെട്ട കാര്യം തിരിച്ചറിഞ്ഞത്. സംഭവത്തില്‍ ഇയാള്‍ യുവതിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നിലവില്‍ അന്വേഷണം നടക്കുകയാണ്.
അതേ സമയം ഇതിന് സമാനമായ സംഭവം അടുത്തിടെ ബാംഗ്ലൂരിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടിൻഡര്‍ എന്ന ഡേറ്റിംഗ് പ്ലാറ്റ്ഫോമില്‍ നിന്ന് പരിചയപ്പെട്ട് പ്രണയത്തിലായ യുവാവ് തന്റെ പക്കല്‍ നിന്ന് 4.5 ലക്ഷം തട്ടിയെടുത്തു എന്നാണ് 37കാരിയായ യുവതി ആരോപിച്ചിരിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ ആയിരുന്നു ഈ സംഭവം നടന്നത്. താൻ യുകെയില്‍ ആണെന്ന് പറഞ്ഞാണ് യുവാവ് യുവതിയെ പരിചയപ്പെട്ടത്.
യുവതിയെ കാണാൻ ഇന്ത്യയിലേക്ക് വരുമെന്നും ആയതിനാല്‍ അല്‍പം പണം ആവിശ്യമാണെന്നും അറിയിച്ചാണ് യുവതിയുടെ പക്കല്‍ നിന്ന് ഇയാള്‍ പണം തട്ടിയെടുത്തത്. കാമുകനെ കാണാനുള്ള ആകാംഷയില്‍ ഇയാള്‍ ചോദിച്ച പണവും യുവതി ഇയാള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് മെസേജ് ഒന്നും കാണാത്ത സാഹചര്യത്തിലാണ് താൻ വഞ്ചിക്കപ്പെട്ട കാര്യം യുവതി തിരിച്ചറിഞ്ഞത്. ഇതേ തുടര്‍ന്ന് ഈ യുവതിയും പോലീസിന് പരാതി നല്‍കി.
അതേ സമയം ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ നടക്കുന്നുണ്ടെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നത് ഇത്തരം വളരെക്കുറച്ച് സംഭവങ്ങള്‍ മാത്രമാണ്. ഓണ്‍ലൈൻ വഴി ഒരു ബന്ധം സ്ഥാപിക്കുമ്ബോള്‍ ഉപഭോക്താക്കള്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുക്ക് നേരിട്ട് പരിജയം ഇല്ലാത്തവരാണ് ഓണ്‍ലൈനില്‍ ഭൂരിഭാഗം ആളുകളും. ആയതിനാല്‍ തന്നെ ഇവരുമായി സാമ്ബത്തിക ഇടപാടുകളും മറ്റും നടത്തുമ്ബോള്‍ ശ്രദ്ധിക്കേണ്ടതാണ്. ഇല്ലാത്ത പക്ഷം നിങ്ങള്‍ വഞ്ചിക്കപ്പെടാനുള്ള സാധ്യത വളരെ വലുതാണ്.
കഴിവതും നേരിട്ട് പരിചയമുള്ള ആളുകളുമായി സോഷ്യല്‍ മീഡിയകളില്‍ ചങ്ങാത്തം വെയ്ക്കുന്നതാണ് ബുദ്ധി. ഓണ്‍ലൈൻ വഴിയുള്ള ബന്ധങ്ങള്‍ പ്രണയത്തിലാകുമ്ബോളും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എല്ലാവരും തട്ടിപ്പുകാരല്ലെങ്കിലും ചെറിയ അളവില്‍ ഇക്കൂട്ടത്തില്‍ തട്ടിപ്പുകാരും സൈബര്‍ കുറ്റവാളികളും ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ആയതിനാല്‍ ജാഗ്രത കൈവിടിയാതെ ഇരിക്കുക. ഓണ്‍ലൈൻ ബന്ധങ്ങളില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുക.































