ദക്ഷിണേന്ത്യക്ക് പ്രത്യേക രാജ്യം വേണമെന്ന പരാമർശത്തിൽ വിശദീകരണവുമായി കോൺഗ്രസ് എംപി ഡികെ സുരേഷ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിൻ്റെ ഫണ്ട് വിതരണത്തിലെ അനീതി ശ്രദ്ധയിൽപ്പെടുത്താൻ മാത്രമാണ് താൻ ശ്രമിച്ചതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കുള്ള ഫണ്ട് കേന്ദ്രം ഉത്തരേന്ത്യയിലേക്ക് വകമാറ്റുന്നതിനാൽ ദക്ഷിണേന്ത്യയോട് അനീതിയാണ് നടക്കുന്നതെന്ന് വ്യാഴാഴ്ച പാർലമെൻ്റിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനോട് പ്രതികരിച്ചുകൊണ്ട് ഡികെ സുരേഷ് പറഞ്ഞിരുന്നു. ഹിന്ദി മേഖല ദക്ഷിണേന്ത്യയിൽ അടിച്ചേൽപ്പിച്ച സാഹചര്യത്തിൻ്റെ ഫലമായി പ്രത്യേക രാജ്യം ആവശ്യപ്പെടുകയല്ലാതെ മറ്റ് മാർഗമില്ലെന്നാണ് ഡികെ സുരേഷ് പറഞ്ഞത്.
അദ്ദേഹത്തിൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെ ബിജെപിയിൽ നിന്ന് കടുത്ത വിമർശനമാണ് ഉയർന്നതാണ്. തേജസ്വി സൂര്യയും ആർ അശോകയും ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾ “ഭിന്നിപ്പിച്ച് ഭരിക്കുക” എന്ന നയമാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും ആരോപിച്ചു. “അഭിമാനിയായ ഒരു ഇന്ത്യക്കാരനും അഭിമാനിയായ ഒരു കന്നഡക്കാരനും! ദക്ഷിണേന്ത്യയും പ്രത്യേകിച്ച് കർണാടകവും ഫണ്ട് വിതരണത്തിലെ അനീതിയുടെ ക്രൂരതയെ അഭിമുഖീകരിച്ചു. ജിഎസ്ടി സംഭാവന നൽകുന്ന രണ്ടാമത്തെ വലിയ സംസ്ഥാനമായിട്ടും, കർണാടക, തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് കേന്ദ്രം തീർത്തും അനീതി കാണിക്കുന്നു. ഗുജറാത്തിന് 51 ശതമാനം വർദ്ധനവും കാണിക്കുന്നു. ഇത് അനീതിയല്ലെങ്കിൽ പിന്നെ എന്താണ്?” അദ്ദേഹം ചോദിച്ചു.
“ഞങ്ങൾ ഈ മണ്ണിൻ്റെ മക്കളാണ്, ഞങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് ആവശ്യമാണ്. വികസന പ്രവർത്തനങ്ങൾക്കും വരൾച്ച ദുരിതാശ്വാസത്തിനും ഫണ്ട് അനുവദിക്കണമെന്ന് ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും കേന്ദ്രം ഞങ്ങൾക്ക് ചെവികൊടുക്കുന്നില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. അഭിമാനിയായ ഇന്ത്യക്കാരനും കോൺഗ്രസുകാരനും എന്ന നിലയിൽ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി നിലകൊള്ളുന്നുവെന്നും ഡികെ സുരേഷ് പറഞ്ഞു.































