കളമശേരി: കളമശേരി ബോംബ് സ്ഫോടനത്തിൽ മരണസംഖ്യ രണ്ടായി ഉയർന്നു. ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശിനി കുമാരിയാണ് മരിച്ചത്. 53 വയസായിരുന്നു. സ്ഫോടനത്തിൽ കുമാരിയ്ക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. അതേസമയം രാവിലെ മരിച്ച സ്ത്രീയെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല
പൊള്ളലേറ്റവർ ചികിത്സയിലുള്ള ആശുപത്രികളില്‍ കര്‍ശന നിയന്ത്രണമേർപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു.കളമശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സെക്കന്‍ററിതലത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മെഡിക്കല്‍ ബോര്‍ഡിന്‍റെ നിര്‍ദേശ പ്രകാരമാണ് സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പൊള്ളലേറ്റവര്‍ക്ക് അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം.































