വിദൂഷകന്മാരുടെ വിധേയരുടെയും സദയാണ് പിണറായി വിജയന്റെ രാജസദസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മന്ത്രിസഭാ അംഗങ്ങൾക്ക് ആർക്കെങ്കിലും മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി അഭിപ്രായം പറയാനുള്ള ധൈര്യമുണ്ടോയെന്നും സതീശൻ ചോദിച്ചു.
യുഡിഎഫിന്റെ അഭിപ്രായം പറയേണ്ടത് പ്രതിപക്ഷ നേതാവല്ലെന്നാണ് മു ഖ്യമന്ത്രി പറഞ്ഞത്. യുഡിഎഫിൽ ആര് അഭിപ്രായം പറയണമെന്ന് തങ്ങൾ തീരുമാനിച്ചുകൊള്ളാമെന്നും സതീശൻ പ്രതികരിച്ചു.പാർട്ടി സംസ്ഥാന കമ്മിറ്റി കൂടിയാലും മന്ത്രിസഭാ യോഗം ചേർന്നാലും പോക്കറ്റിൽനിന്ന് കടലാസെടുത്ത് ഇതാണ് തീരുമാനമെന്ന് പറഞ്ഞ് മറ്റുള്ളവരെ പേടിപ്പിച്ച് അനുസരിപ്പിക്കുന്ന ആളാണ് പിണറായി. എന്നിട്ട് അദ്ദേഹം കോൺഗ്രസിൽ ജനാധിപത്യമില്ലെന്ന് വിമർശിക്കുകയാണ്.
പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ പിണറായി വി.എസിനെതിരേ നടത്തിയ കുത്തിത്തിരുപ്പുകളെക്കുറിച്ച് തങ്ങളെക്കൊണ്ട് പറയിപ്പിക്കരുതെന്നും സതീശൻ കൂട്ടിച്ചേർത്തു.
നവകേരള സദസിലൂടെ മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയ പ്രചരണം നട ത്തുകയാണെന്നും സതീശൻ വിമർശിച്ചു. പ്രതിപക്ഷത്തിനെതിരേ വിമർശ നം നടത്തുന്ന വേദി എങ്ങനെയാണ് സർക്കാരിൻ്റെ സദസാകുന്നതെന്നും സതീശൻ ചോദിച്ചു.































