കൊച്ചി: കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ആദ്യം മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. പെരുമ്പാവൂർ ഇരിങ്ങോൾ സ്വദേശി സ്വദേശി ലയോണ പൗലോസ് (60) ആണ് മരിച്ചത്. ഇവരുടെ ബന്ധു എത്തിയാണ് മൃതദേഹം തിരിച്ചെത്തിയത്. ഇന്നലെ (ഞായറാഴ്ച) വൈകിട്ടോടെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തൊടുപുഴ സ്വദേശിയായ കുമാരിയും (53) മരിച്ചു. ഇന്ന് പുലര്‍ച്ചെ മലയാറ്റൂര്‍ സ്വദേശിയായ 12കാരി ലിബിനയും മരണപ്പെട്ടതോടെ മരണസംഖ്യ മൂന്നായി ഉയര്‍ന്നു.
ലയോണയെ കാണാതിരുന്നതോടെ ബന്ധുവാണ് പോലീസില്‍ പരാതിപ്പെട്ടത്. ലയോണ ഒറ്റയ്ക്കാണ് കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തിയത്. ഇവരുടെ കയ്യില്‍ ഉണ്ടായിരുന്ന മോതിരം കണ്ടാണ് ബന്ധു തിരിച്ചറിഞ്ഞത്. അടുത്ത ബന്ധുക്കള്‍ സ്ഥലത്ത് ഇല്ലാത്തതാണ് മൃതദേഹം തിരിച്ചറിയാന്‍ വൈകിയത്. വിദേശത്തുള്ള മകള്‍ ചൊവ്വാഴ്ച എത്തും. ഇതിനുശേഷമേ മൃതദേഹം വിട്ടുകൊടുക്കുന്ന നടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കുകയുള്ളൂ.































