തിരുവല്ല: നടനും ലഫ്റ്റനൻ്റ് കേണലുമായ മോഹൻലാൽ പട്ടാള യൂണിഫോമിൽ വയനാട്ടിലെ ദുരന്തഭൂമി സന്ദർശിച്ചതിനെ അധിക്ഷേപിച്ച സംഭവത്തിൽ യൂട്യൂബർ ‘ചെകുത്താൻ അജുവിന് ജാമ്യം. തിരുവല്ല പോലീസാണ് അജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്.
നേരത്തെ യൂട്യൂബറുടെ കൊച്ചി ഇടപ്പള്ളിയിലെ താമസസ്ഥലത്തുനിന്നും കമ്പ്യൂട്ടർ അടക്കം എല്ലാ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിരുന്നു. അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദീഖിൻ്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്.
ചെകുത്താൻ എന്ന പേരിലാണ് യൂട്യൂബിലും ഫെയ്‌സ്ബുക്കിലും അജു അലക്സ് വീഡിയോകൾ ചെയ്യുന്നത്. മോഹൻലാലിൻ്റെ ആരാധകരിൽ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്‌സിൻ്റെ പരാമർശമെന്ന് തിരുവല്ല പോലീസ് രജിസ്റ്റർ ചെയ്‌ത എഫ്ഐആറിൽ പറയുന്നു.































