നെട്ടൂരിൽ പുഴയിൽ വീണ് കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. പ്ലസ് വൺ വിദ്യാർഥിനി ഫിദയുടെ മൃതദേഹമാണ് വെള്ളിയാഴ്ച വൈകുന്നേരം കണ്ടെത്തിയത്.
രാവിലെ നടന്നു പോയപ്പോൾ പെൺകുട്ടി കാൽവഴുതി പുഴയിലേക്കു വീഴുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ കൺമുമ്പിൽ വച്ചായിരുന്നു അപകടം. തുടർന്ന് ഫയർ ഫോഴ്‌സിൻ്റെ നേത്യത്വത്തിൽ നടത്തിയ തെരച്ചിലിൽ വൈകുന്നേരത്തോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മലപ്പുറം മുതിരപ്പറമ്പ് സ്വദേശിയായ ഫിറോസ്ഖാൻ്റെ മകളാണ് ഫിദ (16). രണ്ടുമാസംമുൻപാണ് ഇവർ നെട്ടൂരിൽ വാടകയ്ക്ക് താമസം തുടങ്ങിയത്, പനങ്ങാട് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ഫിദ. മൃതദേഹം ശനിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം നിലമ്പൂർ മൈലാടിയിലെ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.































