നെയ്യാറ്റിൻകരയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ വിഷം കഴിച്ചു മരിച്ച നിലയിൽ കണ്ടെത്തി.
തൊഴുക്കൽ സ്വദേശി മണിലാൽ, ഭാര്യ സ്മിത, മകൻ അഭിൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സയനൈഡ് കലർത്തിയ ഭക്ഷണം കഴിച്ചാണ് മരണം സംഭവിച്ചത്.
മരണ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)
































