രാജസ്ഥാനിൽ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. ബുണ്ടി ജില്ലയിലെ ദബ്ലാന പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിലാണ് സംഭവം.
ഞായറാഴ്‌ച പുലർച്ചെയാണ് 35കാരനായ രാജേന്ദ്ര ഗുർജറിൻ്റെ മൃതദേഹം കണ്ടെത്തിയത്. മൂർച്ചയേറിയ ആയുധം കൊണ്ടുള്ള ആക്രമണത്തിലാണ് രാജേന്ദ്ര കൊല്ലപ്പെട്ടത്.
പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ യുവതി കുറ്റം സമ്മതിച്ചു. സമീപ ഗ്രാമത്തിലെ മറ്റൊരു പുരുഷനുമായി തനിക്ക് വിവാഹേതര ബന്ധമുണ്ടന്നും ഇവർ പോലീസിനോടു പറഞ്ഞു.
































