സംസ്ഥാനത്തു ബിജെപിയ്ക്കു വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതു മുഖ്യമന്ത്രി പിണറായി വിജയനാണെന്നു ആർഎസ്‌പി സം സ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ.
തെരഞ്ഞെടുപ്പു പ്രചരണത്തിൽ പിണറായി ബിജെപിയെയല്ല വിമർശിച്ചത്. രാഹുൽ ഗാന്ധിയേയും കോൺഗ്രസിനെയുമാണ്. മോദിക്കെതിരെ ഒന്നും കേരളത്തിന്റെ മുഖ്യമന്ത്രി മിണ്ടിയില്ലെന്നു മാത്രമല്ല കേരളം വിട്ടു മറ്റൊരു സംസ്ഥാനത്തും അദ്ദേഹം പ്രചാരണത്തിനു പോയതുമില്ല.
സിപിഎമ്മിന്റെ വോട്ടു ബാങ്കിൽ ചോർച്ചയുണ്ടായി. ഈ വോട്ടു ബിജെപി സ്ഥാനാർഥികൾക്കാണു ലഭിച്ചതെന്നും ഷിബു ബേബി ജോൺ പറഞ്ഞു.































