സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി ലഭിക്കാൻ കാരണം ഭരണ വിരുദ്ധ വികാരം അടിസ്ഥാന ജനങ്ങളിൽ പ്രവർത്തിച്ചതിനാലാണെന്ന് കെ.ടി. ജലീൽ എംഎൽഎ. നികുതി വർധനവും ക്ഷേമ പ്രവർത്തനങ്ങൾക്കടക്കമുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാത്തതും തിരിച്ചടിയായെന്ന് ജലീൽ പറഞ്ഞു.
താഴെക്കിടയിലുള്ള വോട്ടർമാരെ പോലെ തന്നെ മധ്യവർഗത്തെയും സ്വാധീനിക്കാൻ കഴിഞ്ഞില്ല. പാർലമെൻ്റിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വിമർശിച്ചു.
ചില പോലീസ് ഉദ്യോഗസ്ഥരുടെ വഴിവിട്ട പെരുമാറ്റവും തിരിച്ചടിയായി. തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് കാലതാമസം വന്നു എന്നാൽ ഇക്കാര്യങ്ങളെല്ലാം ഇടതുപക്ഷം മുടിനാരിഴകീറി വിലയിരുത്തുമെന്ന് ജലീ ൽ പറഞ്ഞു.































