ജനവിധിയുടെ പാഠങ്ങൾ വിനയത്തോടെ ഉൾക്കൊള്ളുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇടതുപക്ഷത്തിന്റെ യ ജമാനന്മാർ ജനങ്ങളാണ്. അവരുടെ വിലയിരുത്തലുകൾക്ക് അതിന്റേതായ പ്രാധാന്യമുണ്ടെന്ന് ഇടതുപക്ഷത്തിന് അറിയാം.
തെരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിച്ച് പോരായ്‌മകൾ തിരുത്തി പാ ർട്ടി മുന്നോട്ടുപോകും. ഇതിനായി ഉടൻ തന്നെ സംസ്ഥാന നേത്യയോഗങ്ങൾ ചേരും.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായി എന്നുള്ളതും ഫാസിസ്റ്റ് രാഷ്ട്രീയം കൈയാളുന്ന ബിജെപിയുടെ വോട്ടു ശതമാനം ഗണ്യമായി വർധിച്ചുവെന്നതും നിസാരമായി കാണുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.































