മഹാരാഷ്ട്രയിൽ ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞെഞ്ഞെടുപ്പിൽ മഹാവികാസ് അഘാടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഇപ്പോൾ ആരെയും പ്രഖ്യാപിക്കില്ലെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പഠോളെ. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും മഹാ വികാസ് അഘാഡി സഖ്യം മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും അദ്ദേഹം പ റഞ്ഞു.
മുഖ്യമന്ത്രി സ്ഥാനാർഥിയുടെ കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ല. തെരഞ്ഞെടുപ്പിന് ശേഷം മുന്നണിയിലെ എല്ലാ കക്ഷികളും ചേർന്ന് സംയുക്തമായി മുഖ്യമന്ത്രിയെ തീരുമാനിക്കു. സംസ്ഥാനത്ത് മഹാവികാസ് അഘാടി വൻ വിജയം നേടും.- നാനാ പഠോളെ പറഞ്ഞു.
ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ പൂർണ പരാജയമാണെന്നും സംസ്ഥാനത്തെ അവർ ഗുജറാത്തിന് പണയപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
































