കൊച്ചി: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെയുള്ള അറസ്റ്റ് വാറണ്ട് പിൻവലിച്ചു. കേസ് നടപടികൾ സ്റ്റേ ചെയ്‌ത ഹൈക്കോടതി ഉത്തരവ് വിചാരണ കോടതിയിൽ സമർപ്പിച്ചതോടെയാണ് വാറണ്ട് പിൻവലിച്ചത്.
വൈക്കം താലൂക്ക് എൻഎസ്എസ് യൂണിയൻ മുൻ പ്രസിഡന്റും മുൻ ഡയറക്ടർ ബോർഡ് അംഗവുമായ ഡോ. വിനോദ് കുമാറിൻ്റെ പരാതിയിലാണ് നടപടി.കമ്പനി നിയമങ്ങൾ പാലിച്ചല്ല എൻഎസ്എസ് പ്രവർത്തിക്കുന്നതെന്നായിരുന്നു പരാതി.
എറണാകുളത്തെ അഡീഷണൽ സെഷൻസ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. പല തവണ നോട്ടീസ് അയച്ചിട്ടും ഹാജരാകാൻ തയാറാകാത്തതിനെ തുടർന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ജി. സുകുമാരൻ നായർക്കും ഡയറക്ടർ ബോർഡ് അംഗങ്ങൾക്കുമായിരുന്നു അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നത്.
































