ചെന്നൈ: പൗരത്വ ഭേദഗതി നിയമം സാമൂഹിക ഐക്യം തകർക്കുമെന്നും ത മിഴ്നാട്ടിൽ ഈ നിയമം നടപ്പിലാക്കരുതെന്നും നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്. ഈ നിയമം തമിഴ്‌നാട്ടിൽ നടപ്പിലാക്കുന്നില്ലെന്ന് ഭരണകർത്താക്കൾ ഉറപ്പാക്കണമെന്നും വിജയ് പറഞ്ഞു.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷപ്രതികരണവുമായിരംഗത്തെത്തി. ബിജെപിക്ക് തെരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി നൽകുമെന്നും സ്റ്റാലിൻ വിമർശിച്ചു
ഇത്രയും നാൾ സിഎഎ ഫ്രീസറിൽ വച്ചതായിരുന്നു. തെരഞ്ഞെടുപ്പ് ലാഭം മാത്രം മൂന്നിൽ കണ്ടാണ് ഇത് പുറത്തെടുത്തത്. മുങ്ങുന്ന കപ്പലിനെതാങ്ങി നിർത്താനുള്ള ശ്രമമായേ ഇതിനെ കാണാനാകൂ മതവികാരം ഉണർത്തി തെരഞ്ഞെടുപ്പിൽ ലാഭം കൊയ്യാൻ ബിജെപി ശ്രമിക്കുന്നുവെന്നും സ്റ്റാലിൻ കുറ്റ പ്പെടുത്തി.
































