ബംഗുളൂരു: കർണാടകയിൽ വയോധികനായ ഭർതൃപിതാവിനെ ക്രൂരമായി മർദിച്ച യുവതി അറസ്റ്റിൽ മംഗുളൂരുവിലെ കുൽശേഖറിലാണ് സംഭവം.
87കാരനായ പത്മനാഭ സുവർണ എന്നയാൾക്കാണ് ക്രൂരപീഡനമേറ്റത്. പത്മനാഭയുടെ മകൻ്റെ ഭാര്യ ഉമാ ശങ്കരിയാണ് ക്രൂരത കാണിച്ചത്. ഉമാ ശങ്കരി ഒരു സ്റ്റീൽ വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ച് പത്മനാഭയെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
മർദനത്തിൽ ഗുരുതര പരിക്കേറ്റ പത്മനാഭ മംഗുളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പത്മനാഭയുടെ മകൾ നൽകിയ പരാതിയെ തുടർന്നാണ് കർണാടക ഇലക്ട്രിസിറ്റി ബോർഡിൽ (കെഇബി) ജോലി ചെയ്തിരുന്ന ഉമാ ശങ്കരിയെ അറസ്റ്റ് ചെയ്‌തത്.
































