മൂവാറ്റുപുഴ : എട്ടുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഒമ്പതര വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ. ഇടുക്കി മണിപ്പാറ വെങ്ങാതോട്ടത്തിൽ ജോയി വർക്കിയെയാണ് (61) മൂവാറ്റുപുഴ പോക്സോ അഡീഷനൽ സ്പെഷൽ കോടതി ജഡ്ജി പി.വി. അനീഷ് കുമാർ തടവും പിഴയും ശിക്ഷ വിധിച്ചത്. 2016ലാണ് കേസിനാസ്പദമായ സംഭവം. ഇൻസ്പെക്ടർ ജി. സുരേഷ്കുമാർ, എസ്.ഐമാരായ കെ.എം. അശോകൻ, പി.എം. ഷാജി, വി.സി. വിഷ്ണുകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി.ആർ. ജമുന ഹാജരായി































