തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെതിരെ വിമര്‍ശനവുമായി മുന്‍ ധനമന്ത്രി ഡോ.ടിഎം തോമസ് ഐസക്ക്. കാർഷിക മേഖലയെ ഉണർത്താനോ, വ്യവസായ മേഖലയുടെ വളർച്ചക്ക് പദ്ധതി ഇല്ല.
ചില വ്യവസായികൾക്ക് എല്ലാവിധ സഹായവും ചെയ്യുന്നു. എന്നാൽ, അവർ രാജ്യത്ത് നിക്ഷേപിക്കുന്നില്ല. വരുമാനം കുറയുന്നതുകൊണ്ട് ഡിമാൻഡ് കുറയുന്ന കാഴ്ചയാണ് രാജ്യത്ത്. മോദി സര്‍ക്കാരിന്‍റേത് തലതിരിഞ്ഞ നയമാണ്.
ജനവിരുദ്ധ ബജറ്റാണിതെന്നും പുതിയ പദ്ധതികളൊന്നുമില്ലാത്ത വെറും വാചക മേളയാണ് ബജറ്റെന്നും തോമസ് ഐസക്ക് പറഞ്ഞു.
തിന്നാൻ വല്ലതും ഉണ്ടെങ്കിലെ പാചകത്തില്‍ കാര്യമുള്ളുവെന്നും തോമസ് ഐസക്ക് പരിഹസിച്ചു.മോദിക്ക് മുമ്പുള്ള പത്തു വര്‍ഷം വളര്‍ച്ച വേഗത്തിലായിരുന്നു. ഇതുപോലെ സമ്പദ്ഘടനയെ വെച്ച് തോന്നിവാസം കാണിച്ചിട്ടുള്ള വെറെ ഏത് പ്രധാനമന്ത്രിയുണ്ടെന്നും നാഗ്പൂരിലുള്ളവര്‍ പറയുന്നത് അനുസരിച്ച കാര്യങ്ങള്‍ കുളമാക്കുന്നുവെന്നും എന്നിട്ടാണ് അമൃത് കാലം എന്ന് പറയുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു.
മോദിക്ക് മുമ്പുള്ള പത്തു വര്‍ഷം വളര്‍ച്ച വേഗത്തിലായിരുന്നു. ഇതുപോലെ സമ്പദ്ഘടനയെ വെച്ച് തോന്നിവാസം കാണിച്ചിട്ടുള്ള വെറെ ഏത് പ്രധാനമന്ത്രിയുണ്ടെന്നും നാഗ്പൂരിലുള്ളവര്‍ പറയുന്നത് അനുസരിച്ച കാര്യങ്ങള്‍ കുളമാക്കുന്നുവെന്നും എന്നിട്ടാണ് അമൃത് കാലം എന്ന് പറയുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു.































