ലക്നോ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയുംചെയ്തു ഇയാൾ. ഭദോഹിയിലാണ് സംഭവം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഈ വർഷം ജനുവരിയിലാണ് വിവേക് കുമാർ പെൺകുട്ടിയെ ആദ്യം പീഡി പ്പിച്ചത്. ഇയാൾ ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തു. തുടർന്ന് പീഡന വിവരം ആരോടെങ്കിലും പറഞ്ഞാൽ വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷ ണിപ്പെടുത്തി ഇയാൾ കുട്ടിയെ നിരവധി പ്രാവശ്യം പീഡിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഇയാൾ വീഡിയോ പ്രചരിപ്പിച്ചിരുന്നു. തുടർന്ന് സംഭവമറിഞ്ഞ പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച്‌ച എഫ്ഐ ആർ രജിസ്റ്റർ ചെയ്യുകയും അടുത്ത ദിവസം വിവേക് കുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് എസ്എച്ച്ഒ കൂട്ടിച്ചേർത്തു.































