കൊച്ചി: കള്ളക്കടത്തിന് കൂട്ടുനിന്ന ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥൻ പിടിയിൽ കൊച്ചി കുമ്പളങ്ങി സ്വദേശി ലിബിൻ ആണ് പിടിയിലായത്.
ഡിആർഐ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാൾ കള്ളക്കടത്ത് സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. നെടുമ്പാശേരി വിമാനത്താവളത്തിലെ ആരോഗ്യവിഭാഗം ഉ ദ്യോഗസ്ഥനാണ് ലിബിൻ.
ഒന്നരക്കിലോയോളം സ്വർണവും ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു. അബുദാബിയിൽ നിന്നെത്തിയ യാത്രക്കാരൻ ശുചിമുറിയിൽവച്ച് ലിബിന് സ്വർണം കൈമാറുകയായിരുന്നു.

































