ഓസ്ലോ: ലെബനനിലെ പേജര്‍ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ മലയാളിയെ കാണാനില്ല. നോര്‍വേ പൗരനായ റിന്‍സണ്‍ ജോസിനെ കണ്ടെത്താൻ നോർവീജിയൻ പൊലീസ് ഇപ്പോൾ സെർച്ച് വാറന്‍റ് പുറപ്പെടുവിച്ചിരിക്കുകയാണ്.
യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചതായും റിൻസണു വേണ്ടി അന്വേഷണം ആരംഭിച്ചതായും നോർവേ പൊലീസിലെ ക്രിമിനല്‍ അന്വേഷണവിഭാഗമായ ക്രിപ്പോസ് സ്ഥിരീകരിച്ചിട്ടുണ്ട്. വയനാട് മാനന്തവാടി സ്വദേശിയായ റിൻസൺ നിലവിൽ നോർവേയിൽ ഇല്ലെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിൽ, അന്താരാഷ്ട്ര തലത്തിലാണ് സെര്‍ച്ച് വാറന്‍റ് പുറപ്പെടുവിച്ചിട്ടുള്ളത്.
റിന്‍സണെ കാണാനില്ലെന്ന് ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപനമാണ് നേരത്തെ പൊലീസിൽ റിപ്പോര്‍ട്ട് ചെയ്തത്. ലെബനനില്‍ പേജര്‍ സ്‌ഫോടന പരമ്പരയുണ്ടായ സെപ്റ്റംബർ 17ന് രാത്രി റിന്‍സണ്‍ നോര്‍വേയിലെ ഓസ്ലോയില്‍ നിന്ന് യുഎസിലേക്കു പോയെന്നാണ് ഇയാളെക്കുറിച്ച് അവസാനം കിട്ടിയ ഔദ്യോഗിക വിവരം.































