കൊച്ചി: മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ഏലിയാസ് ജോര്‍ജ് ഫെഡറല്‍ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറായി നിയമിതനായി. ഓഹരിയുടമകളുടെ അംഗീകാരത്തിനനുസൃതമായി അഞ്ചുവർഷത്തേക്കാണ് നിയമനം. കേന്ദ്ര മന്ത്രാലയങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ സര്വിസിലുമായി 35 വര്‍ഷം ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് ഉദ്യോഗസ്ഥനായിരുന്നു.വിരമിച്ചശേഷം കണ്‍സൾട്ടിങ് കമ്പനിയായ കെ.പി.എം.ജി ഇന്ത്യയില്‍ ഉന്നത പദവി വഹിച്ചിട്ടുണ്ട്. അഡീഷനൽ ചീഫ് സെക്രട്ടറിയും തുടർന്ന് കൊച്ചി മെട്രോയുടെ മേധാവിയുമായിരുന്നു. യൂനിഫൈഡ് മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.കൊച്ചിൻ യൂനിവേഴ്സിറ്റിയിൽനിന്ന് നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ് ബിൽഡിങ്ങിൽ ബിരുദവും പാരീസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഇന്റർനാഷനൽ അഡ്മിനിസ്ട്രേഷൻ പബ്ലിക്കിൽനിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവുമെടുത്ത ഇദ്ദേഹം ഹാർവാർഡ് കെന്നഡി സ്കൂൾ ഓഫ് ഗവൺമെന്റ് ഉൾപ്പെടെ യു.എസിലെയും ഇന്ത്യയിലെയും സ്ഥാപനങ്ങളിൽ മാനേജ്മെന്റ് ഡെവലപ്മെന്റ് കോഴ്സുകൾ ചെയ്തിട്ടുണ്ട്.

































