ആലുവ:അപൂർവ ശസ്ത്രക്രിയക്കൊടുവിൽ നവജാത ശിശുവിന്റെ ആമാശയത്തിലെ സുഷിരമടച്ചു. പിറവം സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് ശസ്ത്രക്രിയക്ക് വിധേയമായത്. പരിശോധനയിൽ കണ്ടെത്തിയ ആമാശയത്തിനുള്ളിൽ രൂപപ്പെട്ട നാല് സെന്റീമീറ്റർ വലുപ്പമുള്ള സുഷിരമാണ് ശസ്ത്രക്രിയയിലൂടെ അടച്ചത്. ആലുവ രാജഗിരി ആശുപത്രിയിലെ നവജാതശിശു വിഭാഗം മേധാവി ഡോ. ഷാനു ചന്ദ്രൻ, പീഡിയാട്രിക് സർജൻ ഡോ. വിനീത് ബിനു, ഡോ. അബ്ദുൽ തവാബ്,ഡോ. സചിൻ ജോർജ്, ഡോ. രാധിക നായർ എന്നിവർ ഉൾപ്പെട്ട സംഘമാണ് കുഞ്ഞിന്റെ ആമാശയത്തിലെ സുഷിരമടച്ചത്. 40 ദിവസം നീണ്ട ആശുപത്രി വാസത്തിന് ശേഷം കുഞ്ഞും കുടുംബവും വീട്ടിലേക്ക് മടങ്ങി.
































