മണ്ണഞ്ചേരി:പഞ്ചായത്ത് ആറാം വാർഡ് ശ്രീചിത്തിരയിൽ ഡോ. വി.ജി. രഘുനാഥൻ (റിട്ട.ഡി.എം.ഒ -69) നിര്യാതനായി. ശസ്ത്രക്രിയ വിദഗ്ധനായിരുന്ന അദ്ദേഹം മണ്ണഞ്ചേരിയിലെ ആദ്യ ഡോക്ടർമാരിൽ ഒരാളായിരുന്നു. ആലപ്പുഴ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി, കോഴഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ ജോലി നോക്കിയിരുന്നു.മണ്ണഞ്ചേരി ഗോൾഡൻ ഫ്ലവർ മെഡിക്കൽ സെന്റർ ഉടമയായിരുന്നു.
ഭാര്യ: ആശ. മക്കൾ: ഡോ. ആർ. സുനീത് (മെഡിക്കൽ ഓഫിസർ ആലുവ, കടുങ്ങല്ലൂർ പ്രൈമറി ഹെൽത്ത് സെന്റർ), ഡോ. ആർ. വിനിൽ (ഗോൾഡൻ ഫ്ലവർ മെഡിക്കൽ സെന്റർ). മരുമക്കൾ: ഡോ. നീതു (ഇ.എസ്.ഐ കളമശ്ശേരി), ഡോ. ധന്യ (ഗോൾഡൻ ഫ്ലവർ മെഡിക്കൽ സെന്റർ).































