രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തു വിട്ട് കോൺഗ്രസ്. 43 പേരുടെ ലിസ്റ്റാണ് കോൺഗ്രസ് പുറത്തു വിട്ടിരിക്കുന്നത്. നകുൽ നാഥും വൈഭവ് ഗെലോട്ടും ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുടെ മക്കളാണ് പട്ടികയിലുള്ളത്. നേരത്തെ39 പേരടങ്ങുന്ന സ്ഥാനാർത്ഥികളുടെ ആദ്യ ഘട്ട ലിസ്റ്റ് കോൺഗ്രസ് പുറത്തിറക്കിയിരുന്നു
മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിൻ്റെ മകൻ നകുൽ നാഥ് മധ്യപ്രദേശിലെ ചിന്ദ്വാരയിൽ നിന്നാണ് മത്സരിക്കുന്നത്. സീറ്റിൽ നിന്നുള്ള സിറ്റിംഗ് എംപിയാണ് അദ്ദേഹം. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിൻ്റെ മകനാണ് വൈഭവ് ഗെലോട്ട്. രാജസ്ഥാനിലെ ജലോറിൽ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്.
അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ മകൻ ഗൗരവ് ഗൊഗോയി ജോർഹട്ടിൽ നിന്ന് ജനവിധി തേടും. കാലിയബോർ മണ്ഡലത്തിൽ നിന്നുള്ള സിറ്റിംഗ് എംപിയാണ് ഗൊഗോയ്. കോൺഗ്രസിൻ്റെ രണ്ടാം പട്ടികയിൽ അസമിൽ നിന്ന് 12, ഗുജറാത്തിൽ നിന്ന് 7, മധ്യപ്രദേശിൽ നിന്ന് 10, രാജസ്ഥാനിൽ നിന്ന് 10, ദാമൻ ആൻഡ് ദിയുവിൽ നിന്ന് 1 സ്ഥാനാർത്ഥികളാണുള്ളത്.
കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറയുന്നതനുസരിച്ച് പട്ടികയിലെ 76.7 ശതമാനം സ്ഥാനാർത്ഥികളും ന്യൂനപക്ഷ, പട്ടികജാതി, പട്ടികവർഗ്ഗ, മറ്റ് പിന്നാക്ക ജാതി വിഭാഗങ്ങളിൽ പെട്ടവരാണ്.
രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്: കമൽനാഥിന്റേയും ഗെഹ്ലോട്ടിന്റേയും മക്കൾക്ക് സീറ്റ്


































