മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ പരാതിയില്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തതായി റിപ്പോർട്ട്. കനേഡിയന്‍ കമ്പനിയുണ്ടെന്ന തരത്തില്‍ തനിക്കെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ ഷോണ്‍ ജോര്‍ജ് വ്യാജ പ്രചാരണം നടത്തിയെന്നാണ് വീണയുടെ പരാതി. തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് ആണ് വീണയുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്.
അതേസമയം വീണയ്ക്ക് കനേഡിയന്‍ കമ്പനിയുണ്ടെന്ന് ഷോണ്‍ ജോര്‍ജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് പോലീസ് ഇപ്പോൾ വീണയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. സ്‌റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഷോണിനെതിരെ ചുമത്തിയിട്ടുള്ളത് എന്നാണ് ലഭിക്കുന്ന വിവരം.
തന്റെ പിതാവ് പിണറായി വിജയനും ഭര്‍ത്താവ് മുഹമ്മദ് റിയാസും സിപിഎം നേതാക്കളായതിനാല്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയാണെന്നും വീണ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

































