റാന്നി: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലയിലെ പതിനൊന്ന് കേന്ദ്രങ്ങളിലായി സ്കോളർഷിപ്പ് മാതൃകാ പരീക്ഷകൾ നടത്തി. പരീക്ഷകളുടെ ജില്ലാതല ഉദ്ഘാടനം
റാന്നി ബി.ആർ.സിയിൽ മുൻ എം എൽ എ ശ്രീ രാജു എബ്രഹാം നിർവഹിച്ചു. KSTA ജില്ലാ പ്രസിഡൻ്റ് ശ്രീ എ.കെ. പ്രകാശ് അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ ജില്ലാ ട്രഷറാർ ശ്രീമതി ബിജി കെ. നായർ , ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീ ബിനു കെ. സാം ,സബ് ജില്ലാ വൈസ് പ്രസിഡൻ്റ് ഷാജി എ. സലാം എന്നിവർ ആശംസകളർപ്പിച്ചു. സബ് ജില്ലാ സെക്രട്ടറി റ്റി.ജി സന്തോഷ് ബാബു സ്വാഗതവും അക്കാദമിക് സബ് കമ്മിറ്റി കൺവീനർ എഫ്. അജിനി നന്ദിയും പറഞ്ഞു.
പരീക്ഷയോടെപ്പം രക്ഷിതാക്കൾക്കും എല്ലാ ഉപജില്ലകളിലും പ്രത്യേകം ക്ലാസ്സുകൾ നൽകി. റാന്നിയിൽ ബിനു കെ. സാം, ബി.പി.സി ഷാജി എ. സലാം എന്നിവർ ക്ലാസ്സെടുത്തു. പന്തളത്ത് എസ്.സി.ഇ ആർ ടി റിസേർച്ച് ഓഫീസർ രാജേഷ് എസ് വള്ളിക്കോട്, അടൂർ മുൻ കെ.എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് കെ.എൻ ശ്രീകുമാർ തുടങ്ങിയവരും ക്ലാസ്സെടുത്തു.

































