കേരളത്തെ നടുക്കിയ മൂക്കന്നൂർ കൂട്ടക്കൊലയിൽ പ്രതി ബാബു കുറ്റക്കാരനാണെന്ന് കോടതി. കൃത്യമായ രേഖകളും സാക്ഷിമൊഴികളും ഹാജരാകാൻ പ്രോസിക്യൂഷന് കഴിഞ്ഞതോടെയാണ് കുറ്റം തെളിയിക്കാൻ കഴിഞ്ഞത്. പ്രതിക്കുള്ള ശിക്ഷയിന്മേലുള്ള വാദം 29 ന് നടക്കും.
2018 ഫെബ്രുവരി 11 നാണ് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. സഹോദരനായ ശിവൻ, ശിവന്‍റെ ഭാര്യ വത്സല, മകൾ സ്മിത,എന്നിവരെയാണ് പ്രതി വെട്ടിക്കൊന്നത്. അക്രമം തടയാൻ ശ്രമിച്ച സ്മിതയുടെ ഇരട്ടക്കുട്ടികളായ അശ്വിൻ, അപർണ എന്നിവരെയും വെട്ടിപ്പരുക്കേൽപ്പിച്ചിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെങ്കിലും ബാബുവിനെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു. സ്വത്തു തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
































