തലവടി: അങ്കണവാടികളിലെ കുട്ടികളുടെ വളർച്ചാ നിരീക്ഷണ പ്രവർത്തനങ്ങൾക്കായി തലവടി ഗ്രാമപ്പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന അങ്കണവാടികൾക്ക് വെയിങ് സ്കയിൽ വിതരണം വ്യാഴാഴ്ച രാവിലെ 11 മണിക്ക് തലവടി ഗ്രാമപ്പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായർ വിതരണോത്ഘാടനം നിർവഹിച്ചു .ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജോജി ജെ. വൈലപ്പള്ളി അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻറ് ജോജി എബ്രഹാം, സ്ഥിരം സമിതി അധ്യക്ഷന്മാരായ കൊച്ചുമോൾ ഉത്തമൻ, സുജി സന്തോഷ് പദ്ധതി നിർവ്വഹണഉദ്യോഗസ്‌ഥയായ ഐ.സി.ഡി.എസ് സൂപ്പർവൈസർ രജിത ആർ. കുമാര്‍ എന്നിവർ സംസാരിച്ചു.തലവടി ഗ്രാമപഞ്ചായത്തിലെ 23 അങ്കണവാടികൾക്കാണ് വെയിങ് സ്കയിൽ വിതരണം ചെയ്തത്.
































