സംസ്ഥാന മുഖ്യമന്ത്രി മുൻപിൻ നോക്കാതെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന പശ്ചാത്തലത്തിൽമുഖ്യമന്ത്രി വി.ഡി സതീശനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഫോൺ കോൾ ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ആറ്റിങ്ങൽ സ്വദേശിയായ സോണി തോമസിനെയാണ് പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച വൈകിട്ട് 6.50-ഓടെ തിരുവനന്തപുരം സിറ്റി ഡിസ്ട്രിക്റ്റ് പോലീസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിലേക്ക് വിളിച്ചാണ് വധഭീഷണി മുഴക്കിയത്
മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊല്ലുമെന്ന് അവകാശപ്പെട്ട ഇയാൾ ഇതിനുള്ള കാരണമായി പറഞ്ഞത് തനിക്ക് സതീശനെ ഇഷ്ടമല്ലെന്നാണ്. മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊന്ന് തനിക്ക് പ്രശസ്തനാകണമെന്നും അദ്ദേഹം കാരണമായി പറഞ്ഞിട്ടുണ്ടെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. തുടർന്ന് വൈകിട്ട് 6.53-ഓടെ പ്രതി വീണ്ടും വിളിക്കുകയും ഭീഷണി ആവർത്തിക്കുകയും ചെയ്തു.
ഫോൺ എടുത്ത പൊലീസ് ഉദ്യോഗസ്ഥനെ ചീത്തവിളിച്ച ശേഷം, മുഖ്യമന്ത്രിക്ക് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ എന്നാണ് പ്രതി ചോദിച്ചത്. സംഭവത്തിന് പിന്നാലെ കന്റോൺമെന്റ് പൊലീസ് കേസെടുക്കുകയും കോൾ വന്ന ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തു. ശനിയാഴ്ച രാവിലെ ആറ്റിങ്ങലിൽ നിന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വധഭീഷണി മുഴക്കി ഫോൺ വിളിക്കുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇയാള്‍ക്കെതിരെ ഗുരുതര വകുപ്പ് ചുമത്താതെ വിട്ടയയ്ക്കാന്‍ മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.






























